ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1,645 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,035 പേർ രോഗമുക്തരായി. 15.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,623 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,65,915 പേർ രോഗമുക്തരായി. 13,860 പേർ ചികിത്സയിലുണ്ട്.
254 പേർ കൊവിഡ് ആശുപത്രികളിലും 2,366 പേർ സി.എഫ്.എൽ.ടി.സികളിലും ചികിത്സയിലാണ്. 9,597 പേർ വീടുകളിൽ ഐസൊലേഷനിലാണ്. 28,036 പേർ നിരീക്ഷണത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |