SignIn
Kerala Kaumudi Online
Friday, 29 March 2024 4.33 AM IST

കലാലയങ്ങൾ തുറക്കുന്നു: ആഹ്ലാദത്തിന്റെ ഫസ്റ്റ് ബെൽ

college

ആലപ്പുഴ: കലാലയ ജീവിതത്തിന്റെ നിറമുള്ള നിമിഷങ്ങൾ സ്വപ്നം കണ്ട് പ്രവേശനം നേടിയെങ്കിലും ഒന്നര വർഷമായി കോളേജിന്റെ പടി ചവിട്ടാൻ അവസരം ലഭിക്കാത്തവരാണ് ഭൂരിഭാഗം കോളേജ് വിദ്യാർത്ഥികളും. എക്കാലവും മനസിൽ സൂക്ഷിക്കാവുന്ന ഓർമ്മകൾ നൽകുന്ന കാമ്പസിലേക്ക് വീണ്ടും എത്താമെന്ന അറിയിപ്പ് വന്നതോടെ ആവേശത്തിലാണ് വിദ്യാർത്ഥികൾ.

ഓൺലൈനിന്റെ വീർപ്പ് മുട്ടലിൽ നിന്ന് സ്വതന്ത്രമാകുമ്പോൾ, കൊവിഡ് ഭയത്തെ തത്കാലം വിസ്മരിക്കാനാണ് ഇവർക്കിഷ്ടം. മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാൻ തയ്യാറാണ്. എങ്ങനെയും തിരികെ കാമ്പസിലെത്തുകയെന്ന ആഗ്രഹമാണ് ഉള്ളത്. അദ്ധ്യാപകരെയും കൂട്ടുകാരെയും നേരിൽ കാണാത്തതിലുപരി പാഠഭാഗങ്ങൾ മനസിലാക്കുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ മാറും.

പലർക്കും ഓൺലൈൻ ക്ലാസുകൾ എളുപ്പമായിരുന്നില്ല. സയൻസ് വിഷയങ്ങൾക്ക് ഓൺലൈൻ ക്ളാസുകൾ പ്രയോജനകരമല്ലെന്ന് അദ്ധ്യാപകർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബിരുദ, പി.ജി അവസാന വർഷ വിദ്യാർത്ഥികൾക്ക് ഒക്ടോബർ നാലിനാണ് ക്ലാസുകൾ ആരംഭിക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം. ക്ലാസുകളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കാന്റീനുകളും ഹോസ്റ്റലുകളും തുറക്കും.

ക്ളാസുകൾ നടത്തുന്നത്

1. കൂടുതൽ വിദ്യാർത്ഥികളുള്ള ബാച്ചുകളെ രണ്ടാക്കിയോ, ഷിഫ്ട് അടിസ്ഥാനത്തിലോ

2. അവസാന രണ്ട് സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾക്ക് കാമ്പസിലെത്താം

3. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ വാക്സിനെടുത്തിരിക്കണം

4. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുത്

5. കൂട്ടം കൂടരുത്

6. ബഞ്ചുകളിലും അകലം നിർബന്ധം

"

കോളേജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സന്തോഷകരമാണ്. ശാസ്ത്ര വിഷയങ്ങൾ ഓൺലൈനിൽ കൈകാര്യം ചെയ്യുന്നതിന് പരിമിതിയുണ്ട്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും സഹകരണത്തോടെ കാമ്പസ് വൃത്തിയാക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ മാർഗങ്ങളിൽ വിട്ടുവീഴ്ച കാണിക്കരുത്.

എസ്. നാഗേന്ദ്ര പ്രഭു, ബോട്ടണി വിഭാഗം മേധാവി,

എസ്.ഡി കോളേജ്

"

പ്രാക്ടിക്കൽ പരീക്ഷയുള്ള ദിവസങ്ങളിൽ മാത്രമാണ് കോളേജിൽ പോകാൻ സാധിച്ചിരുന്നത്. വീണ്ടും എല്ലാവരെയും കാണാമല്ലോയെന്ന് ഓർക്കുമ്പോൾ സന്തോഷം.

എസ്. ഹരികൃഷ്ണൻ

എസ്.ഡി കോളേജ്

"

ഒന്നാം വർഷ ഡിഗ്രി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് വന്നിട്ടുണ്ട്. അവസാന വർഷക്കാർക്ക് ക്ലാസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾക്കും വൈകാതെ കലാലയ ജീവിതം എന്തെന്ന് അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗൗതമി, ഒന്നാം വർഷ

ഡിഗ്രി വിദ്യാർത്ഥി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.