അമ്പലപ്പുഴ: ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യത്തോടെ അക്കോക്ക് എന്ന സന്നദ്ധ സേവന കൂട്ടായ്മ അമ്പലപ്പുഴ കച്ചേരിമുക്കിൽ വിശപ്പ് രഹിതം പദ്ധതിക്ക് തുടക്കമിട്ടു. ജില്ലയുടെ മറ്റ് പ്രദേശങ്ങളിൽ വിജയകരമായി നടപ്പാക്കിയ പ്രവർത്തനം ശനിയാഴ്ച അമ്പലപ്പുഴയിലും തുടക്കമായി. ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപം തയ്യാറാക്കിയ പ്രത്യേക അലമാരയിൽ ആർക്കും ഭക്ഷണപ്പൊതി വയ്ക്കാം. മൂന്നുനേരവും കഴിക്കാനുള്ള ഭക്ഷണവും കുടിവെള്ളവും ഇതിൽ സൂക്ഷിക്കും. വയറെരിയുന്ന ആർക്കും ഇതിൽ നിന്ന് ഭക്ഷണപ്പൊതിയെടുക്കാം. ആദ്യദിവസം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് അലമാരയിൽ ഭക്ഷണപ്പൊതി നിറച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |