SignIn
Kerala Kaumudi Online
Friday, 19 April 2024 4.14 PM IST

ശലഭോദ്യാനം ഉദ്ഘാടനം

salabham

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കരിയിലക്കുളങ്ങര ടൗൺ യു.പി.എസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. യു. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയായി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. പരിസ്ഥിതി പാഠപുസ്തകമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പി.ടി.എ, മാതൃസംഗമം, സർവ ശിക്ഷ കേരള, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ.സി.ബാബു, കായംകുളം നഗരസഭാദ്ധ്യക്ഷ പി. ശശികല തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.