ജില്ലയിൽ പൂർത്തിയായത് 941 വീടുകൾ
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ ഉദ്ഘാടനം 18ന് നടക്കും. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് തലത്തിൽ 735 വീടുകളും നഗരസഭാ തലത്തിൽ 206 വീടുകളുമടക്കം ജില്ലയിൽ 941 വീടുകളുടെ നിർമ്മാണം പൂർത്തിയായി. തദ്ദേശ സ്വയം ഭരണ സ്ഥാപനാടിസ്ഥാനത്തിൽ വീടുകളുടെ ഉദ്ഘാടനങ്ങൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിവിധയിടങ്ങളിലെ ഉദ്ഘാടന പരിപാടികളിൽ മന്ത്രിമാർ, എം.എൽ.എ മാർ, എം.പി, ജില്ലാ കളക്ടർ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ അദ്ധ്യക്ഷന്മാർ, ലൈഫ് ജില്ലാ കോ ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ, പ്രോജക്ട് ഡയറക്ടർ പ്രദീപ്കുമാർ, ഡി.ഡി.പി.എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |