ആലപ്പുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലേക്ക് ജില്ലയിൽ നിലവിലുള്ള സ്കൂളുകൾക്കു പുറമേ അഞ്ച് സ്കൂളുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. ഇതോടെ പദ്ധതിയിൽ ജില്ലയിൽ ആകെ 64 സ്കൂളുകളായി. സെന്റ് ജോസഫ് എച്ച്.എസ് പുളിങ്കുന്ന്, കെ.എച്ച്.എസ്.എസ് പുതിയവിള, സി.ബി.എം.എച്ച്.എസ് നൂറനാട്, അമൃത എച്ച്.എസ്.എസ് വള്ളികുന്നം, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ് അരൂർ എന്നിവയ്ക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. പുതിയതായി അംഗീകാരം ലഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 3.30നു ഓൺ ലൈനായി നിർവഹിക്കും.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കുകയാണ് എസ്.പി.സി യുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി എസ്.വിദ്യാധരൻ, അസി.നോഡൽ ഓഫീസർ എസ്.ഐ അസ്ലം എം.എസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |