ആലപ്പുഴ: മുൻ മന്ത്രി കെ.ആർ. ഗൗരിഅമ്മയുടെ ചാത്തനാട്ടെ വീട് ഏറ്റെടുത്ത് രണ്ടുകോടി രൂപ ചെലവഴിച്ച് കെ.ആർ. ഗൗരിഅമ്മയ്ക്കായി സ്മാരകം നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. രൂപരേഖ തയ്യാറാക്കിയശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇന്നലെ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്മാരകത്തിന്റെ സമഗ്ര രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ, ദലീമ ജോജോ, എം.എസ്. അരുൺകുമാർ, കളക്ടർ എ. അലക്സാണ്ടർ, തഹസീൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |