ആലപ്പുഴ: കേരള സർവകലാശാല ഇന്റർ കോളേജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ എസ്.ഡി കോളേജ് 21 പോയിന്റോടെ പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. വിജയ് നിക്സൺ 100 മീറ്ററിലും 200 മീറ്ററിലും ഒന്നാം സ്ഥാനത്തോടെ മീറ്റിലെ വേഗമേറിയ താരമായി. ആകാശ്.സി. ബോസ് (പോൾ വാൾട്ട് ), പി.ഡി. ജിതിൻ രാജ് (400 മീറ്റർ) എന്നിവർ സ്വർണവും ഡി. കൃഷ്ണജിത്ത് (ഡക്കാത്തലൻ) വെള്ളിയും കരസ്ഥമാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. കായിക വിഭാഗം മേധാവി എസ്. ആര്യ ടീമിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |