ആലപ്പുഴ: ജനറൽ ആശുപത്രി ശ്വാസകോശരോഗം വിഭാഗം മേധാവിയും ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറുമായ ഡോ. കെ. വേണുഗോപാലിന് വീണ്ടും ദേശീയ അവാർഡ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഗ്ലോറിയസ് ഓർഗനൈസേഷൻ ഫോർ ആക്സിലറേറ്റഡ് ലിറ്ററേസി പ്രസിഡന്റ് അനിത ശർമ്മ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞവർഷത്തെ മികച്ച മെഡിക്കൽ റിസർച്ച് രംഗത്തെയും ശാസ്ത്ര- സാഹിത്യത്തിലെയും വാഗ്ദാനം എന്ന നിലയിലാണ് അവാർഡ്. 26ലേറെ അന്തർദേശീയ - ദേശീയ - സംസ്ഥാന അവാർഡുകൾ നേടിയ ഡോ. വേണുഗോപാൽ കൊല്ലം മൺറോത്തുരുത്ത് സ്വദേശിയാണ്. ഭാര്യ: ഡോ. ശ്രീലത. മക്കൾ: ഗോപീകൃഷ്ണ, ഗോപിക വേണുഗോപാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |