അമ്പലപ്പുഴ: തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന്റെയും ഹാർബർ സുരക്ഷാ സമിതിയുടെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ ഇന്റർനാഷണൽ കോസ്റ്റൽ ക്ലീനപ്പ് ഡേ ഓപ്പറേഷൻ ബ്ലൂബീറ്റ്സ് എന്ന പേരിൽ ആചരിച്ചു. തോട്ടപ്പള്ളി ബീച്ച്, ഹാർബർ പരിസരങ്ങൾ വൃത്തിയാക്കി. തോട്ടപ്പളളി കോസ്റ്റൽ ഇൻസ്പെക്ടർ യഹിയ, അദ്ധ്യക്ഷനായി. വാർഡംഗം രാജേശ്വരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.ഐമാരായ പ്രതാപൻ, സാബു, സി.പി.ഒമാരായ അൻസാർ, രതീഷ്, ഷാനി, ദർശന, കരയോഗം ഭാരവാഹികളായ ബിപിൻ, സജീന്ദ്രൻ, മത്സ്യത്തൊഴിലാളി പ്രതിനിധികളായ വേണു, പുഷ്പരാജൻ, അജയൻ, സി.ഡബ്ല്യുമാരായ ജോസഫ്, സുധി, വിജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |