SignIn
Kerala Kaumudi Online
Thursday, 25 April 2024 9.40 PM IST

വയലാറിൽ ഇനി കുറ്റിമുല്ല വസന്തം

s

ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വയലാർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മുല്ലകൃഷി നടപ്പാക്കും.

ഓരോ വാർഡിലും ഒരേക്കർ സ്ഥലത്ത് 10 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് മുല്ല കൃഷി ചെയ്യുക. തൊഴിലാളികളുടെ സ്വന്തം സ്ഥലവും മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുക.

നിലം ഒരുക്കലും പരിപാലനവും ഉൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ പരമാവധി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കാർഷിക സംഘങ്ങൾക്ക് മികച്ച വരുമാനം ലഭിക്കാനും സാധിക്കും. സ്ഥലമൊരുക്കൽ മുതൽ പരിപാലനം വരെ 700 തൊഴിൽ ദിനങ്ങളാണ് ലഭിക്കുക.

പദ്ധതി വിജയകരമായാൽ മുല്ലപ്പൂ സംഭരണത്തിനും വിതരണത്തിനുമായി പ്രത്യേക പദ്ധതികൾ തയ്യാറാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ഷാജി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.