ചേർത്തല: സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോക ഫാർമസിസ്റ്റ് ദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കുര്യാക്കോസ് അദ്ധ്യക്ഷനായി. മുൻ ഡെപ്യൂട്ടി ഡ്രഗസ് കൺട്രോളർ ഡോ. പി.കെ. ശ്രീകുമാർ, ഡോ. ആർ.എസ്. താക്കൂർ, ബി.എസ്. ദേശായി, രാജശേഖര റെഡ്ഢി, ബി. രാജൻ, കെ.സി. അജിത്ത്കുമാർ, വി. അനികുമാരി, കെ.ബി. സുരേഷ് കുമാർ, കെ.സുരേഷ് കുമാർ, വി.തങ്കച്ചൻ, കെ.ബി. സത്യപാലൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ. പ്രേമാനന്ദൻ സ്വാഗതവും ഡി. മുറാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |