SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

പേവിഷബാധ പ്രതിരോധ ദിനാചരണം

rabies

ആലപ്പുഴ: ലോക പേവിഷ ബാധ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി സന്ദേശം നൽകി. പോസ്റ്റർ പ്രകാശനം, മെഡിക്കൽ ഓഫീസർമാർക്ക് ഓൺലൈൻ ക്ലാസ്, സോഷ്യൽ മീഡിയയിലൂടെയുള്ള വിവിധ പ്രചാരണ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി നടത്തിയ പരിശീലനത്തിന് ഡോ. ഷാജി നേതൃത്വം നൽകി. നായയുടെ കടിയേറ്റ് ജില്ലയിൽ പ്രതിവർഷം ശരാശരി രണ്ടായിരത്തോളം പേരാണ് ചികിത്സ തേടുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായി ലഭിക്കും.

ശ്രദ്ധിക്കേണ്ടത്

1. വളർത്ത് മൃഗങ്ങളെയും തെരുവ് നായ്ക്കളെയും പ്രകോപിപ്പിക്കരുത്

2. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകണം

3. പട്ടി, പൂച്ച, വവ്വാൽ, കുരങ്ങ് തുടങ്ങിയവ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താൽ 15 മിനിറ്റ് സോപ്പ് ഉപയോഗിച്ച് കഴുകണം

4. കടിച്ച മൃഗത്തിന് ലക്ഷണമുണ്ടാകാൻ കാത്തുനിൽക്കാതെ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.