ഹരിപ്പാട്: നിർദ്ധന കുടുംബത്തിനെ സഹായിക്കാനായി 'കരുതൽ" ഉച്ചയൂണ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജി ചലഞ്ചിലൂടെ 1.78 ലക്ഷം രൂപ സമാഹരിച്ചു . ഹൃദ്രോഗിയായ മണ്ണാറശാല വലിയപറമ്പിൽ മുജീബിന്റെ കുടുംബത്തിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് മുജീബിന്റെ കുടുംബം. കരുതൽ ട്രസ്റ്റ് ചെയർമാൻ ഷാജി കെ.ഡേവിഡിന്റെ നേതൃത്വത്തിൽ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് തെക്കുവശം ബജി ഉണ്ടാക്കി വിൽക്കുകയായിരുന്നു ചലഞ്ചിലൂടെ ലഭിച്ച തുക കുടുംബത്തിന് കൈമാറി. എ.എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ്.താഹ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ, ഹരിപ്പാട് ശാന്തിഗിരി ആശ്രമം ഇൻചാർജ് സ്വാമി മധുരനാഥ്, എസ്.എൻ. ഡി.പി യോഗം ചേപ്പാട് യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ, റിട്ട. ഡിവൈ.എസ്.പി സുഭാഷ്, കോമഡി സ്റ്റാർസ് താരം ബാലാമണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |