കായംകുളം : കായംകുളം കൊച്ചുണ്ണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന സ്ഥലങ്ങൾ നേരിട്ട് കാണാൻ ജില്ലാ പൊലീസ് മേധാവിയുടെ യാത്ര. കായംകുളം കൊച്ചുണ്ണിയുടെ ജീവിത ചരിത്രം എഴുതുന്ന ആലപ്പുഴ അഡിഷണൽ എസ്.പി ഡോ.നസീമുമായിട്ടായിരുന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കൊച്ചുണ്ണി ഒളിവിൽ പാർത്ത സ്ഥലങ്ങൾ കാണാനെത്തിയത്.
കൊച്ചുണ്ണി കളരി പഠിച്ച പുല്ലുക്കുളങ്ങരയ്ക്ക് അടുത്തുള്ള അമ്പിരേത്ത് വീടും രാത്രികാലങ്ങളിൽ ഒളിവിൽ പാർത്ത ക്ഷേത്ര അങ്കണവും കൊച്ചുണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുേ പോയ സ്ഥലങ്ങളും അദ്ദേഹം കണ്ടു. എ,കബീർ, അബി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |