ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി. അംഗീകാരമുള്ള കോഴ്സിന്റെ മെറിറ്റ്/ മാനേജ്മെന്റ് സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു (രണ്ടാം ഭാഷ ഹിന്ദിയിൽ 50 ശതമാനം മാർക്ക്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയുള്ളവരെയും പരിഗണിക്കും. പ്രായം 17നും 35നും മദ്ധ്യേ. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും ഇളവ് ലഭിക്കും.20നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04734-296496, 8547126028.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |