അമ്പലപ്പുഴ: ഗാന്ധിജയന്തി ദിനത്തിൽ പറവൂർ പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സ്മൃതി സമ്മേളനവും നടത്തി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻപ്രസിഡന്റ് എസ്. പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. ജോസി അദ്ധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവ് പീറ്റർ തയ്യിൽ മുഖ്യ സന്ദേശം നൽകി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോസി, ഡി.സി.സി അംഗം എൻ. ശിവദാസ്, ജനപ്രതിനിധികളായ പ്രിറ്റി തോമസ്, വിശാഖ് വിജയൻ, മണ്ഡലം സെക്രട്ടറി പി.ജെ. സിറിൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |