ആലപ്പുഴ: അച്ഛന്റെ വിയോഗവും അമ്മയുടെ രോഗാവസ്ഥയും മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥിക്ക് സഹായവുമായി ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി. ചെട്ടികുളങ്ങര സ്കൂളിൽ എസ്.പി.സി വിദ്യാർത്ഥിയായിരുന്ന ബെറിൻ ശ്രാവണിന് എസ്.പി.സി പദ്ധതിയിലെ അദ്ധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരും സമാഹരിച്ച 60,500 രൂപയുടെ ചെക്ക് ജില്ലാ പൊലീസ് ചീഫ് ജി. ജയ്ദേവ് കൈമാറി. ചടങ്ങിൽ എസ്.പി.സി എ.ഡി.എൻ.ഒ എം.എസ്. അസ്ലം, അദ്ധ്യാപകരായ പ്രഭാഷ്, രാജേഷ് എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ ബെറിന്റെ തുടർ പഠനത്തിന് സ്പോൺസറെ തേടുകയാണ് കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |