ആലപ്പുഴ: സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിൽ നടത്തിയ അദാലത്തിൽ പരിഗണിച്ച 16 അപേക്ഷകളിൽ 12 എണ്ണം തീർപ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിന് അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികൾ ലഭിച്ചു. പ്രണയബന്ധങ്ങളുടെ തകർച്ച കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകൾ, ഗ്രന്ഥശാലകൾ എന്നിവയുടെയും സഹകരണത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ അഡ്വ. ആർ. രാഹുൽ, വി.എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി എന്നിവരും അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |