കുട്ടനാട്: പമ്പയും മണിമലയാറും കരകവിഞ്ഞ് കിഴക്കൻ വെള്ളം കുട്ടനാട്ടിലേക്ക് എത്തിത്തുടങ്ങിയതോടെ കുട്ടനാട് ഏറെക്കുറെ വെള്ളത്തിലായി. എ - സിറോഡിലെ കിടങ്ങറ, പൂവം, മാമ്പുഴക്കരി പള്ളിക്കൂട്ടുമ്മ, ഒന്നാങ്കര, മങ്കൊമ്പ്, നെടുമുടി, പൂപ്പള്ളി തുടങ്ങിയ പ്രധാന ജംഗ്ഷനുകളെല്ലാം വെള്ളത്തിലാണ്.
വെളിയനാട് കുരിശുംമൂട് ഊരുക്കരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വെള്ളം കയറി. കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർണമായും നിലച്ചു. ആറുകൾ കരകവിഞ്ഞതിനാൽ ബോട്ട് സർവീസുകൾ ബുദ്ധിമുട്ടിലായി. കിഴക്കൻ വെള്ളം ശക്തമായതാണ് പാടങ്ങൾ കരകവിയാൻ കാരണം. പുഞ്ചകൃഷിക്കായി ഒരുക്കിയ പാടങ്ങളാണ് മുങ്ങിയത്. രാമങ്കരി, വെളിയനാട്, മുട്ടാർ, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |