അമ്പലപ്പുഴ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ ഹിത പരിശോധനയ്ക്ക് മുന്നോടിയായുള്ള കൺവെൻഷൻ സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലാ ഹാളിൽ ചേർന്ന കൺവെൻഷനിൽ ഗ്രൂപ്പ് പ്രസിഡന്റ് ആർ. മുരളീധര പ്രസാദ് അദ്ധ്യക്ഷനായി. ഗ്രൂപ്പ് സെക്രട്ടറി എൽ.സി. സൈജു, വൈസ് പ്രസിഡന്റ് എൻ. രാജീവ്, ടി.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ഹരികുമാർ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |