SignIn
Kerala Kaumudi Online
Friday, 19 April 2024 12.39 PM IST

പാചകവാതക വിലവർദ്ധനവിനെതിരെ സമരം സംഘടിപ്പിക്കും: കെ.എച്ച്.ആർ.എ

gas

ആലപ്പുഴ: പെട്രോളിയം ഉത്പന്നങ്ങൾക്കും പാചകവാതകത്തിനും അടിക്കടി വിലവർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആയിരത്തോളം രൂപയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വർദ്ധിപ്പിച്ചത്. പാചകവാതകത്തിന്റെ വില കുറയ്ക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുവാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലനിയന്ത്രണാവകാശം പെട്രോളിയം കമ്പനികളിൽനിന്നും കേന്ദ്രസർക്കാർ ഏറ്റെടുക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂണിറ്റ്, ജില്ലാ തലങ്ങളിൽ സമരം സംഘടിപ്പിക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചതായി പ്രസിഡന്റ് മൊയ്തീൻകുട്ടിയും ജനറൽ സെക്രട്ടറി ജി.ജയപാലും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.