ആലപ്പുഴ: ജില്ലയിൽ കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾക്ക് തീ പിടിക്കുന്നത് പതിവാകുന്നു. പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗുണനിലവാരമില്ലാത്ത ഡിസ്ട്രിബ്യൂഷൻ ബോക്സും സ്വകാര്യ ടി.വി കേബിളുകളുമാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.
കളർകോട് മുതൽ കൊമ്മാടിവരെയുള്ള ഭാഗത്ത് കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ 24 ഇലക്ട്രിക് പോസ്റ്റുകൾക്കാണ് തീ പിടിച്ചത്. ഓടിയോടി ഫയർഫോഴ്സും കുഴഞ്ഞു. ഇന്നലെ പുലർച്ചെ തത്തംപള്ളി പള്ളിക്ക് കിഴക്ക് പോസ്റ്റിൽ തീപിടിച്ചതാണ് ഒടുവിലത്തെ സംഭവം.
വൈദ്യുതി ലൈനിലെ അമിത വോൾട്ടേജ് പ്രവാഹത്തിലൂടെ ഡിസ്ട്രിബ്യൂഷൻ ബോക്സിലുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടിലൂടെയാണ് കേബിളുകൾക്ക് തീപിടിക്കുന്നത്. വീടുകളിലേക്ക് സർവീസ് വയറുകൾ കൂടുതലുള്ള പോസ്റ്റുകളിലും ഇത്തരത്തിൽ ഷോർട്ട് സർക്ക്യൂട്ട് ഉണ്ടാകാറുണ്ട്.
""
അപകടം ഒഴിവാക്കാൻ എ.ബി.സി കേബിളുകളാണ് ഉപയോഗിക്കുന്നത്. ആധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ഡിസ്ട്രിബ്യൂഷൻ ബോക്സിൽ രണ്ട് ഫേസ് ലൈനുകൾ അടുത്തടുത്തായതിനാൽ കടൽത്തീരവുമായി ബന്ധപ്പെട്ടുള്ള ബോക്സിൽ ഷോർട്ട്സർക്യൂട്ട് ഉണ്ടാകും. ബദൽ സംവിധാനം ഒരുക്കും.
എക്സിക്യുട്ടീവ് എൻജിനിയർ,
കെ.എസ്.ഇ.ബി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |