അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ സി.പി.എം ബ്രാഞ്ചംഗം സജീവന്റെ തിരോധാനം സി.ബി.ഐ അന്വേഷിക്കുക, സംഭവത്തിൽ സി.പി.എമ്മിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് അമ്പലപ്പുഴ കച്ചേരിമുക്കിൽ ധർണ നടത്തും. മേഖലാ പ്രസിഡന്റ് കെ. സോമൻ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തും. മേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ടി.സജീവ് ലാൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി. ബാബുരാജ്, സെക്രട്ടറി അജു പാർത്ഥസാരഥി എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |