ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിന സമ്മേളനം 14ന് രാവിലെ 11ന് ജവഹർ ബാലഭവനിൽ കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി. ആർ. നായർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആൻ മേരി ബ്രിട്ടോ അദ്ധ്യക്ഷയാകും. എച്ച്. സലാം എം.എൽ.എ ശിശുദിന സന്ദേശം നൽകും. 2020ലെ ഓൺലൈൻ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ് നിർവഹിക്കും. അഭിൻ രാജ് സ്വാഗതം പറയും. സമ്മാനാർഹരായ വിദ്യാത്ഥികൾ 14ന് ജവഹർ ബാലഭവനിൽ എത്തിചേരണമെന്ന് സെക്രട്ടറി എം.സി. പ്രസാദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |