SignIn
Kerala Kaumudi Online
Friday, 19 April 2024 7.27 AM IST

ഫിഷറീസ് വകുപ്പ് സ്പെഷ്യൽ ഡ്രൈവ്

vallam

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനയ്ക്ക് മുന്നോടിയായി ഫിഷറീസ് വകുപ്പ് ജില്ലയിലെ ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് ഇന്ന് സ്പെഷ്യൽ ഡ്രൈവ് നടത്തും. രാവിലെ 10 മുതൽ തോട്ടപ്പള്ളി ഹാർബറിലാണ് സ്പെഷ്യൽ ഡ്രൈവ്. മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കൽ, പുതിയവയുടെ രജിസ്ട്രേഷൻ, യാനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം, പുതിയ എൻജിൻ ചേർക്കൽ, പഴയ എൻജിൻ ഒഴിവാക്കൽ, യാനത്തിന്റെ പേരുമാറ്റൽ ഉപയോഗശൂന്യമായവയുടെ രജിസ്ട്രേഷൻ നീക്കം ചെയ്യൽ എന്നീ നടപടികൾക്ക് സൗകര്യമുണ്ടാകും. ഉടമകൾ യാനവും രേഖകളുമായി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചേരണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.