ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയിൽ കൂലി നൽകുന്നതിനായി സംസ്ഥാനത്തിന് ലഭിക്കേണ്ട 200 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് എ.എം. ആരിഫ് എം.പി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ഉൾപ്പെടെ കൂലി നൽകാനാവാത്തത്തിനാൽ പദ്ധതി നടത്തിപ്പ് അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി കൂലിയിൽ വർദ്ധനവ് വരുത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. പദ്ധതി അട്ടിമറിക്കുന്നതിന് പകരം തൊഴിൽ ദിനങ്ങൾ 200 ആയി ഉയർത്താൻ തയ്യാറാകണമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിന് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |