ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ എട്ടാം ക്ലാസിലോ അതിന് മുകളിലോ ഉള്ള കോഴ്സുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ്/ മാർക്ക് വാങ്ങി വിജയിച്ചവർക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നൽകും. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ, പ്രധാനാദ്ധ്യാപകനോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ പകർപ്പും 2021-22 അദ്ധ്യായന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് സംബന്ധിച്ച സ്ഥാപന മേധാവിയിൽ നിന്നുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം.
സർക്കാർ ഇതര സ്ഥാപനങ്ങളിൽ പഠിക്കുന്നവർ സ്ഥാപനം ഗവ. അംഗീകൃതമാണെന്ന് തെളിയിക്കുന്ന രേഖകളും നൽകണം.
അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്ക് 30നകം നൽകണം. ഫോൺ: 0477-2267751.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |