ആലപ്പുഴ: ആര്യാട് ഗവ. എച്ച്.എസ് എൽ.പി സ്കൂളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന 'പെൻസിൽ' (എൻറിച്ചിംഗ് ന്യൂ കൾച്ചർ ഇൻ ലേണിംഗ്) പ്രോഗ്രാം നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ മൗലാനാ അബ്ദുൽ കലാം ആസാദിന്റെ വിവരങ്ങളടങ്ങിയ ചാർട്ടിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല സ്കൂൾ വായനാ വസന്തത്തിന്റെ ഭാഗമായ പുസ്തകങ്ങൾ കുട്ടികൾക്കു നൽകി. വാർഡ് കൗൺസിലർ ശ്രീലേഖ അദ്ധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. മധുസൂദനൻ ആശംസകളറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |