ആലപ്പുഴ: പട്ടികജാതി, പട്ടിക വർഗ ഉദ്യോഗാർത്ഥികളുടെ സമഗ്രപുരോഗതിക്കായി സർക്കാർ ആവിഷ്ക്കരിച്ച സമന്വയ പദ്ധതി പ്രകാരം എംപ്ലോയ്മെന്റ് വകുപ്പിന്റെ സേവനം നേരിട്ട് ലഭ്യമാക്കുന്നതിന് ക്യാമ്പ് രജിസ്ട്രേഷനും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നു.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 20ന് ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിലും, 23ന് ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും, 24ന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും രജിസ്ട്രേഷൻ നടക്കും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പ്, വിലാസം തെളിയിക്കുന്നതിനായി മാതാവിന്റെയോ, പിതാവിന്റെയോ വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം രാവിലെ 10ന് ക്യാമ്പുകളിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |