ചേർത്തല: വൃക്കരോഗികൾക്ക് ഗ്രാമപഞ്ചായത്തുകൾ വഴി സഹായം നൽകാനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് തണ്ണീർമുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനം ആവശ്യപ്പെട്ടു. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഇതിനായുള്ള പദ്ധതി ഉൾപ്പെടുത്തണമെന്ന് സഞ്ജിവനം പ്രസിഡന്റ് എസ്. സുബ്രഹ്മണ്യൻമൂസത്, ജനറൽ സെക്രട്ടറി ജി. ഗോപി, സെക്രട്ടറി ബേബിതോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഓരോ രോഗിക്കും ആഴ്ചയിൽ 1000 രൂപാ ക്രമത്തിൽ മാസംതോറും 4000 വരെ ലഭിക്കാൻ കഴിയുന്ന സംവിധാനം നിലവിലുണ്ട്. എന്നാൽ ഭൂരിപക്ഷം പഞ്ചായത്തുകളും വാർഷിക പദ്ധതിയിൽ ഇതുൾപ്പെടുത്തിയിട്ടില്ല. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം വർദ്ധിപ്പിക്കുക, കെ.എസ്.ആർ.ടി.സി ബസിലും ട്രെയിനിലും യാത്ര സൗജന്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |