ആലപ്പുഴ: ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന സാമൂഹ്യ പ്രതിരോധ ദിനാചരണം ജില്ലാ സെഷൻസ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർപേഴ്സണുമായ കെ.കെ.സുജാത ഉദ്ഘാടനം ചെയ്തു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ജലജ റാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പങ്കെടുത്തു. 'പ്രൊബേഷൻ സംവിധാനവും നേർവഴി പദ്ധതിയും" എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീനും, പ്രൊബേഷൻ ഓഫീസ് വഴി നടപ്പാക്കുന്ന വിവിധ ധനസഹായ പദ്ധതികൾ എന്ന വിഷയത്തിൽ കെ.സനു ബാലനും ക്ലാസെടുത്തു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ.അനിൽ കുമാർ, എക്സൈസ് അസി.കമ്മീഷണർ സി.പി.വേണുക്കുട്ടൻ, ജില്ലാ ജയിൽ സൂപ്രണ്ട് ശ്രീകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ജയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |