SignIn
Kerala Kaumudi Online
Friday, 19 April 2024 9.41 AM IST

ബസ് സർവീസ് ക്രമീകരണം

s

ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ആലപ്പുഴ റൂട്ടിലും കുട്ടനാടിന്റെ വിവിധ മേഖലകളിലേക്കും ചങ്ങനാശേരി ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തിങ്കളാഴ്ച് രാത്രി മുതൽ നിർത്തിവച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു. എ.സി റോഡിൽ മനയ്ക്കച്ചിറ, പാറക്കൽ, കിടങ്ങറ, പള്ളിക്കൂട്ടുമ്മ, മങ്കൊമ്പ് ഭാഗങ്ങളിലും മുട്ടാർ, പുളിങ്കുന്ന്, ചമ്പക്കുളം റൂട്ടുകളിലും വെള്ളം കയറി ബസ് യാത്ര അപകടകരമാകുന്ന സാഹചര്യത്തിലാണ് സർവീസുകൾ നിർത്തിവച്ചത്. കൃഷ്ണപുരം, കൈനടി, കാവാലം റൂട്ടുകളിൽ ബസ് സർവീസ് ഉണ്ടായിരിക്കും. ആലപ്പുഴയിൽ നിന്ന് വണ്ടാനം, കഞ്ഞിപ്പാടം, ചമ്പക്കുളം, മങ്കൊമ്പ് വഴി മങ്കൊമ്പ് ബ്ളോക്ക് ജംഗ്ഷൻ വരെ മാത്രമാണ് സർവീസുള്ളത്. എടത്വാ-വീയപുരം-ഹരിപ്പാട് റൂട്ടിലും ഇന്നലെ സർവീസ് നടന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.