SignIn
Kerala Kaumudi Online
Saturday, 20 April 2024 4.12 AM IST

അർച്ചനയുടെ ചികിത്സാ സഹായത്തിന് നാട് കൈകോർക്കും

1

കുട്ടനാട്: കൈനകരി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് അമ്പനാട് ലക്ഷംവീട്ടിൽ അനിൽ കുമാറിന്റെയും സ്മിതയുടെയും മകളായ അർച്ചനാമോളുടെ ചികിത്സാർത്ഥം ധനസമാഹരണം നടത്തുന്നതിനുള്ള പഞ്ചായത്ത് തല ജനകീയ സമിതി രൂപീകരിച്ചു. കൈനകരി ഹോളിഫാമിലി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പതിന‌ഞ്ച് വയസുള്ള അ‌ർച്ചനയ്ക്ക് അസ്ഥി പൊടിയുന്ന അപൂർവരോഗമാണ്. ലക്ഷത്തിലൊരാൾക്ക് സംഭവിക്കുന്ന മാരക രോഗത്തിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരും. അർച്ചന ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിർദ്ധന കുടുംബത്തിന്റെ ദുരവസ്ഥയിൽ കൈനകരി ഗ്രാമം കൈകോർക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത ജനകീയ സമിതി രൂപീകരണയോഗത്തിൽ പ്രസിഡന്റ് എം.സി. പ്രസാദ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ കെ.എ. പ്രമോദ്,​ സന്തോഷ് പട്ടണം,​ സബിത മനു, ഡി. ലോനപ്പൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.