ആലപ്പുഴ: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിൽ പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തി. 12890 എന്ന നമ്പറിലാണ് സേവനം ലഭിക്കുക. ഏത് ജില്ലയിലും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം. പ്രശ്നപരിഹാരത്തിന് പരിശീലനം ലഭിച്ച പൊലീസുകാരുടെ സേവനം പമ്പയിൽ 24 മണിക്കൂറുമുണ്ടാകും. പമ്പയിൽ പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |