ആലപ്പുഴ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഏർപ്പെടുത്തിയ മികവ് പുരസ്ക്കാരം കടക്കരപ്പള്ളി ഗവ.എൽ പി സ്കൂളിനും മികച്ച അക്കാദമിക്ക് കോർഡിനേറ്റർക്കുള്ള പുരസ്ക്കാരം കടക്കരപള്ളി ഗവ.എൽ പി.സ്കൂൾ അദ്ധ്യാപകനായ ജയിംസ് ആന്റണിക്കും ലഭിച്ചു. 2019 -20 അദ്ധ്യയന വർഷം 'ഐ.ടി അറ്റ് കടക്കരപ്പള്ളി കുട്ടീസ്" എന്ന പേരിൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ മാതൃകാ അക്കാദമിക് പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരം എസ്.സി.ഇ.ആർ.ടിയിൽ നടന്ന ചടങ്ങിൽ ഡോ.ആർ.ബിന്ദുവിൽ നിന്ന് ജയിംസ് ആന്റണി അവാർഡ് ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |