SignIn
Kerala Kaumudi Online
Thursday, 25 April 2024 2.59 AM IST

വൈദ്യുതി ബോർഡിലും മെഡിസെപ് നടപ്പാക്കണം

kseb

ആലപ്പുഴ: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമള്ള മെഡി സെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വൈദ്യുതി ബോർഡിലും നടപ്പാക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു സി) സംസ്ഥാന പ്രസിഡന്റ് സജീവ് ജനാർദ്ദനൻ ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള വൈദ്യുതി ബോർഡ് കേരള സർവീസ് ചട്ടങ്ങൾ ബാധകമാക്കി പ്രവർത്തിക്കുന്നതിനാൽ ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ഇൻഷ്വറൻസ് അവകാശപ്പെട്ടതാണ്. ആവശ്യം ഉന്നയിച്ച് വകുപ്പുമന്ത്രിക്കും ബോർഡ് ചെയർമാനും നിവേദനം നൽകിയതായി സജീവ് ജനാർദനൻ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി എണ്ണയ്ക്കാട് റിപ്പോർട്ട് അവതരിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.