SignIn
Kerala Kaumudi Online
Saturday, 20 April 2024 6.16 AM IST

ബി ജെ പി മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

jala

ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസുകൾ എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ വിരട്ടിയോടിച്ചു. എസ്.ഡി.പി.ഐ കൊലപ്പെടുത്തിയ പാലക്കാട് സഞ്ജിത്ത്, ചാവക്കാട് ബിജു, ആലപ്പുഴ നന്ദു തുടങ്ങിയ സംഘപരിവാർ പ്രവർത്തകരുടെ കൊലപാതക കേസുകൾ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാർച്ച് ടൗൺഹാൾ ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ മാർച്ച് ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു.

ഇതോടെ നേതാക്കളും പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി. കളക്ടറേറ്റിന് മുന്നിൽ മറ്റോരു മാർച്ച് നടക്കുന്നതിനാൽ പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തു. തുടർന്ന് പ്രവർത്തകർ പൊലീസ് നിരത്തിയ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഒരുവിഭാഗം പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് കയറാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സമരക്കാർ നാലുഭാഗത്തേക്കും ചിതറിയോടിയ പ്രവർത്തകർ പിന്നീട് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുസ്ലിം സമൂഹത്തെ ജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകളെ തിരിച്ചറിയണമെന്നും അവർക്കെതിരെ രംഗത്ത് വരണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. ഹലാലിന്റെ പേരിൽ ജനങ്ങളിൽ വേർതിരിവ് ഉണ്ടാക്കി തീവ്രവാദം വളർത്താൻ ഖുറാനെയും വളച്ചൊടിച്ച് അക്ഷേപിക്കുന്ന ഇവർ മുസ്ലിം സമൂഹത്തിന്റെ ശാപമാണെന്നും സമൂഹം ഇവരെ ഒറ്റപ്പെടുത്തി ഇന്ത്യയുടെ ദേശീയതയ്ക്ക് ഒപ്പം നിൽക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ, മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എൽ.പി.ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ പി.കെ.വാസുദേവൻ, ടി.സജീവ് ലാൽ, കെ.ജി.കർത്താ, ജി.വിനോദ് കുമാർ, സജു ഇടകല്ലിൽ, കെ.സഞ്ജു, പി.കെ.ബിനോയ്, ശ്രീദേവി വിപിൻ, ഡോ. ഗീത, ജയശ്രീ അജയകുമാർ, അരുൺ അനിരുദ്ധൻ, മോർച്ച നേതാക്കളായ കെ.പ്രദീപ്, കലാ രമേശ്, അനീഷ് തിരുവമ്പാടി, വി.ശ്രീജിത്ത്, സജു കുരുവിള, നിയോജക മണ്ഡലം പ്രസിഡന്റുമാരായ വി. ശ്രീജിത്ത്, സജി.പി.ദാസ്, കെ.എസ്.വിനോദ്, അഭിലാഷ് മാപ്പറമ്പിൽ, കൃഷ്ണകുമാർ രാംദാസ്, സുബാഷ് തകഴി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.