ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (2021 - 22) പദ്ധതിയിൽ 17.99 കോടി രൂപയുടെ ജോലികൾക്ക് അനുമതി ലഭിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു. സി.എച്ച്.സി മുഹമ്മ - കുളക്കോഴിച്ചിറ റോഡ് (344.04 ലക്ഷം), കണ്ടല്ലൂർ ഇടച്ചന്ത - വൃന്ദാവനം റോഡ് (217.36 ലക്ഷം), ചിങ്ങോലി ഏരുവ് കുളങ്ങര - കാർത്തികപ്പള്ളി റോഡ് (200.94 ലക്ഷം), ഭരണിക്കാവ് വാത്തികുളം പൂവാണ്ടശേരി മുക്ക് റോഡ് (387.35 ലക്ഷം), മുഹമ്മ കണ്ണാടിക്കവല - പാതിരാമണൽ ജെട്ടി റോഡ് (192.42 ലക്ഷം), കുമാരപുരം വാതല്ലൂർകോയിക്കൽ ടെമ്പിൾ - പോക്കാട്ടുമ്മിൽ റോഡ് (202.93 ലക്ഷം), കടക്കരപ്പളി ആലുങ്കൽ - കുഞ്ഞിത്തായ് റോഡ് (254.47 ലക്ഷം) എന്നീ പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ പുരോഗമിച്ചുവരികയാണെന്നും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |