SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 PM IST

ദുരന്ത നിവാരണ പരിശീലനം

ca

ആലപ്പുഴ: ജില്ലാ ഭരണകൂടവും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും എസ്.ഡി കോളജ് ഫിസിക്‌സ് വകുപ്പിലെ ബിരുദാനന്തര ബിരുദ വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ സൂരജ് ഷാജിയുടെ മേൽനോട്ടത്തിൽ ഗ്രെയിഡേഴ്‌സ് ക്രൈസിസ് റെസ്‌പോൺസ് ഡിവിഷനാണ് വിദ്യാർത്ഥികൾക്ക് അഞ്ചു ദിവസത്തെ പ്രത്യേക പരിശീലനം നൽകുന്നത്. ജിബിൻ ബാബുവാണ് പ്രധാന പരിശീലകൻ. ആദ്യഘട്ടത്തിൽ 30 വിദ്യാർത്ഥികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഗ്നിരക്ഷാ സേനയുടെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും പൊലീസിന്റെയും പ്രത്യേക പരിശീലനവും നൽകും. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണിക്കൃഷ്ണ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ ഇ. കൃഷ്ണൻ നമ്പൂതിരി, ഡോ. എസ്. ലക്ഷ്മി, മുൻ വൈസ് പ്രിൻസിപ്പൽ എസ്. രാമാനന്ദ്, കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എസ്. അജയകുമാർ, പ്ലാറ്റിനം ജൂബിലി കോ ഓർഡിനേറ്റർ ജി. നാഗേന്ദ്ര പ്രഭു, സി. ദാമു ചന്ദ്രൻ, ഐ.ക്യു.എ.സി. കോ ഓർഡിനേറ്റർ പി.എസ്. പരമേശ്വരൻ, ഡോ. എസ്.ബി. രാകേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.