ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ ഏഴിന് ഡിവിഷന്റെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന അരൂർ, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ ഗ്രാമപഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്ക് ആറിനും ഏഴിനും അവധിയായിരിക്കും.
പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണലും നടക്കുന്ന തുറവൂർ ടി.ഡി.എച്ച്.എസ്.എസിന് ഡിസംബർ ആറു മുതൽ എട്ടുവരെ അവധി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |