SignIn
Kerala Kaumudi Online
Thursday, 25 April 2024 9.01 AM IST

സർക്കാർ നിലപാട് അപലപനീയം: എ.എ. ഷുക്കൂർ

excel

ആലപ്പുഴ: എക്‌സൽ ഗ്ലാസസ് അടച്ചുപൂട്ടിയതോടെ നിരാലംബരായ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആരോപിച്ചു. സംസ്ഥാനത്തെ വെയർ ഹൗസുകൾ ലാഭകരമായി പ്രവർത്തിക്കുമ്പോൾ അടച്ചുപൂട്ടിയ ഫാക്ടറി സർക്കാർ ഏറ്റെടുത്ത് വെയർ ഹൗസാക്കുകയോ അല്ലെങ്കിൽ സംസ്ഥാനത്തിന് പ്രയോജനകരമാകുന്ന മറ്റ് പദ്ധതികൾ നടപ്പാക്കുകയോ ചെയ്യാതെ കോടതി വ്യവഹാരത്തിന്റെ പേരുപറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറുന്നത് തൊഴിലാളികളോടുള്ള അനീതിയാണ്. ഭരണത്തിലുൾപ്പെട്ട ഘടകകക്ഷികൾ തന്നെ സർക്കാർ നിലപാടിനെതിരെ തെരുവിലിറങ്ങുന്നു. തൊഴിലാളികളെ കബളിപ്പിക്കുന്ന സർക്കാർ ഇനിയെങ്കിലും കോടതി വിഷയത്തിൽ ജാഗ്രതയോടെ ഇടപെട്ട് അടിയന്തരമായി തീരുമാനം കൈകൊള്ളണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.