ആലപ്പുഴ: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ പി.എസ്. ഗോപിനാഥന്റെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ സിറ്റിംഗിൽ ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിൽ നിന്നുള്ള 55 അപേക്ഷകൾ പരിഗണിച്ചതിൽ 25 അപേക്ഷകളിലായി ആകെ 7,08,493 രൂപ കടാശ്വാസം നൽകുന്നതിന് സർക്കാരിന് ശുപാർശ ചെയ്യുമെന്ന് കമ്മിഷൻ അറിയിച്ചു. അപേക്ഷകളിലെ ന്യൂനതയും എതിർകക്ഷി ഹാജരില്ലാത്തതും മൂലം 30 കേസുകൾ മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ കെ.എ. ലത്തീഫ്, കൂട്ടായി ബഷീർ, സഹകരണ വകുപ്പ് ജീവനക്കാർ, ജില്ലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |