ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ നടക്കും. അരൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിലെ 52 വാർഡുകളിലായി 67,070 വോട്ടർമാരാണുള്ളത്. 34,759 പേർ സ്ത്രീകളും 32,311 പേർ പുരുഷന്മാരുമാണ്. 93 പോളിംഗ് ബൂത്തുകളിലേക്കായി റിസർവ് ഉൾപ്പെട 116 വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ ഇന്നലെ നടന്നു. അനന്തു രമേശൻ (സി.പി.എം), അഡ്വ. കെ.ഉമേശൻ (കോൺഗ്രസ്-ഐ), കൃഷ്ണകുമാർ (സ്വതന്ത്രൻ), മണിലാൽ (ബി.ഡി.ജെ.എസ്) എന്നിവരാണ് ജനവിധി തേടുന്നത്. വരാണാധികാരിയായ കളക്ടർ എ. അലക്സാണ്ടറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലെത്തുന്ന സെക്ടറൽ ഓഫീസർമാർ വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുവാങ്ങി തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ എത്തിക്കും. നാളെ വോട്ടെണ്ണൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |