SignIn
Kerala Kaumudi Online
Friday, 29 March 2024 2.20 PM IST

കയർഫെഡിൽ പുതുവർഷ സ്വർണമഴ

photo

ആലപ്പുഴ: കയർ ഭൂവസ്ത്ര നിർമ്മാണം കയർ മേഖലയിൽ പുത്തനുണർവ് സൃഷ്ടിച്ചെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുതുവർഷത്തിൽ 40 ശതമാനം കിഴിവും സ്വർണ സമ്മാനങ്ങളുമായി 'ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം" പദ്ധതിയായ 'പുതുവർഷ സ്വർണമഴ",​ കയർ ചാമ്പ്യൻ പദ്ധതികൾ തിരുവനന്തപുരം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ,​ റെയിൽവേ, പ്രതിരോധ മേഖല എന്നിവിടങ്ങളിൽ കയർ ഭൂവസ്ത്രത്തിന്റെ സാദ്ധ്യത ആരാഞ്ഞിട്ടുണ്ട്. ചകിരി ഉത്പാദനത്തിൽ സംസ്ഥാനം ഏറെ മുന്നിലെത്തി. നമുക്കുവേണ്ട ചകിരിയുടെ 48 ശതമാനവും ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളിലും വൈവിദ്ധ്യവത്കരണത്തിലുമാണ് ഇനി ശ്രദ്ധിക്കേണ്ടത്. ആഭ്യന്തര മാർക്കറ്റ് കൂടുതൽ വിപുലപ്പെടുത്തണം. പരമ്പരാഗത വ്യവസായങ്ങൾക്കായി ഓൺലൈൻ പോർട്ടൽ രൂപീകരിക്കുന്നതിനുള്ള നടപടികളായി. കയറുത്പന്നങ്ങൾ വാങ്ങുമ്പോൾ പരമ്പരാഗത മേഖലയെ ആശ്രയിക്കുന്ന തൊഴിലാളികൾക്ക് താങ്ങാവുകയാണെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ. സായികുമാർ അദ്ധ്യക്ഷനായി. കയർ അഡീഷണൽ ഡയറക്ടർ ഹെലൻ ജറോം, കയർഫെഡ് ബോർഡ് അംഗങ്ങളായ കഠിനംകുളം സാബു, ആർ. അജിത്ത് എന്നിവർ സംസാരിച്ചു. കയർഫെഡ് മാനേജിംഗ് ഡയറക്ടർ സി. സുരേഷ്‌ കുമാർ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ എം. അനുരാജ് നന്ദിയും പറഞ്ഞു.

പോക്കറ്റ് ചോരാതെ കിഴിവ്

1. 2,​000 രൂപയോ അതിന് മുകളിലോ വിലയുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ വിലക്കിഴിവ്

2. ഒരു കൂപ്പണിൽ എം.ആർ.പി വിലയിൽ നിന്ന് 40 ശതമാനം കിഴിവ്

3. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വിലയിൽ ഉപഭോക്താവ് ജി.എസ്.ടി അടയ്ക്കണം

4. കയർഫെഡ് ഷോറൂമുകളിൽ സ്വർണമഴ പദ്ധതിയിൽ നറുക്കെടുപ്പിലൂടെ മറ്റ് സമ്മാനങ്ങളും

5. താത്പര്യമുള്ളവർക്ക് കയർ ചാമ്പ്യൻ പദ്ധതിയിൽ അംഗങ്ങളാകാം

6. പിടിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് ഇൻസെന്റീവ് ലഭിക്കും

കൂപ്പൺ സമ്മാനങ്ങൾ

ഒന്നാം സമ്മാനം: 03 പവൻ ഗോൾഡ് കോയിൻ
രണ്ടാം സമ്മാനം: 02 പവൻ ഗോൾഡ് കോയിൻ
മൂന്നാം സമ്മാനം: 01 പവൻ ഗോൾഡ് കോയിൻ (രണ്ടുപേർക്ക്)​
സമാശ്വാസ സമ്മാനം: 01 ഗ്രാം ഗോൾഡ് (നൂറുപേർക്ക്)​

പദ്ധതി കാലാവധി: ഡിസംബർ 6 ​- 2022 മാർച്ച് 7

""

കയറുത്പന്നങ്ങളുടെ വിപണനം വർദ്ധിപ്പിക്കുന്നതിനാണ് കയർഫെഡ് പുതുവർഷ സ്വർണമഴ പദ്ധതിയും കയർ ചാമ്പ്യൻ പദ്ധതിയും ആവിഷ്ക്കരിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹകരണം ഉണ്ടായാൽ പദ്ധതി വിജയിപ്പിക്കാനാകും.

കയർഫെഡ് മാനേജ്മെന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.