ആലപ്പുഴ: വഴിയിൽ തടസം സൃഷിച്ച ബൈക്ക് മാറ്റാൻ ശ്രമിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്നയാളെ കുത്തിവീഴ്ത്തുകയും ചെയ്ത കേസിലെ വിചാരണ പൂർത്തിയായി. 15ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജ് പി.എൻ. സീത വിധി പറയും. പുന്നപ്ര വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ വൃക്ഷവിലാസം വീട്ടിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ അൻഷാദിനെ (27) അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ വീട്ടിൽ സുധീറാണ് (46)
കൊലപ്പെടുത്തിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18-ം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ സുനീറിനാണ് (34) പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |