SignIn
Kerala Kaumudi Online
Saturday, 20 April 2024 2.55 AM IST

ജില്ലാ സബ് ജയിലിൽ യോഗാധ്യാന പരിശീലനം

ambala

ആലപ്പുഴ: ജയിൽ അന്തേവാസികൾക്കും ജീവനക്കാർക്കും നൽകിവരുന്ന യോഗാധ്യാന പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ ജയിൽ സൂപ്രണ്ട് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അമൃതാനന്ദമയീ മഠം കോട്ടയം, ആലപ്പുഴ ജില്ലാ മഠാധിപതിയായ സ്വാമിനി നിഷ്ഠാ മൃതപ്രാണാജി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സേവാ സമിതി കാര്യകർത്താക്കളായ മനോഹരൻ പറവൂർ, ബാബു കുറവൻ തോട് എന്നിവർ സംസാരിച്ചു. കോ ഓർഡിനേറ്റർ ബി. പുഷ്പരാജൻ സ്വാഗതവും ലാൽജി പൊന്നാട് നന്ദിയും പറഞ്ഞു. ഏഴുദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് മാതാ അമൃതാനന്ദമയീ മഠം യോഗാ കോ ഓർഡിനേറ്റർമാരായ ബ്രഹ്മചാരിണി പ്രീതി, ധന്യ എന്നിവർ നേതൃത്വം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.