ചേർത്തല: സി.പി.എം ചേർത്തല ഏരിയാ സമ്മേളത്തിന് മുന്നോടിയായി പതാക ദിനാചരണം നടത്തി. 23-ാം പാർട്ടി കോൺഗ്രസിന്റെ സന്ദേശം വിളിച്ചോതി 23 രക്തപതാകകളാണ് ഉയർത്തിയത്. ചേർത്തല ഏരിയായിൽ പാർട്ടിക്ക് നേതൃത്വം നൽകിയ മൺമറഞ്ഞ 16 നേതാക്കളുടെ ബന്ധുക്കളും സ്വാഗതസംഘം ഭാരവാഹികളും ചേർന്നാണ് പതാക ഉയർത്തിയത്. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ. പ്രസാദ്, കൺവീനർ കെ. രാജപ്പൻ നായർ, എ.എം. ആരിഫ് എം.പി, ജില്ലാ കമ്മിറ്റി അംഗം എൻ.ആർ. ബാബുരാജ്, സെന്റർ നേതാക്കളായ എ.എസ്. സാബു, ബി. വിനോദ്, പി.എം. പ്രമോദ് എന്നിവർ പതാക ഉയർത്തലിന് നേതൃത്വം നൽകി. 22 മുതൽ 24 വരെ ചേർത്തല മുനിസിപ്പൽ ടൗൺഹാളിലാണ് സമ്മേളനം. മുൻ മന്ത്രി ജി. സുധാകരനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 22ന് പതാക, കൊടിമര ജാഥകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |