അമ്പലപ്പുഴ: വിവരാവകാശ നിയമ ആനുകൂല്യങ്ങൾ സാധാരണക്കാരിലെത്തിക്കാൻ ഉപജീവനം മറന്നുള്ള ഓട്ടത്തിലാണ് 60 പിന്നിട്ട താഴ്ചയിൽ നസീർ. കാക്കാഴം മേൽപ്പാലത്തിന് താഴെയുള്ള മാടക്കടയാണ് ഇദ്ദേഹത്തിന്റെ ഉപജീവനം മാർഗം.
ബാങ്കിൽ പണം ഇടുന്നതിനും പിൻവലിക്കുന്നതിനും നൽകുന്ന രസീതിൽ മലയാളം അച്ചടിക്കാൻ തുടങ്ങിയത് നസീറിന്റെ പോരാട്ടത്തിലൂടെയാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ഐ.സി.യു ഒ.പി സ്ഥാപിക്കാൻ സാഹചര്യം ഒരുക്കിയതും ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്. പഴക്കമേറെയുള്ള സൈക്കിളിലേറി, അങ്ങനെ ജനോപകാരപ്രദമായ നിരവധി കാര്യങ്ങൾക്കായി താഴ്ചയിൽ നസീർ പോരാട്ടം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |