ചേർത്തല: കള്ള് ഷാപ്പ് തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് ചേർത്തല താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. മൂന്നുവർഷമായി തൊഴിലെടുക്കുന്നവർക്ക് ശമ്പളം വർദ്ധിപ്പിച്ച് നൽകിയിട്ടില്ല. നിരവധി തവണ ഷാപ്പ് ഉടമകൾക്ക് ഡിമാന്റ് നോട്ടീസ് നൽകി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ഷാപ്പ് ഉടമകൾക്ക് സർക്കാർ നിരവധി ആനൂകൂല്യങ്ങൾ നൽകുകയും ചെയ്തു. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. മറ്റ് സംഘടനകളുമായി ആലോചിച്ച് സമരപരിപാടികൾ നടത്താൻ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ കെ.കെ. ചെല്ലപ്പൻ അദ്ധ്യക്ഷനായി. അഡ്വ. കെ. പ്രസാദ്, വി.ജി. മോഹനൻ, പി. ഷാജിമോഹൻ, കെ.ആർ. വിശ്വൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |